Monday, February 16, 2009

വിപ്ലവം വരുംന്നേരം

വിപ്ലവം വരുംന്നേരം

നമ്മളിൽ ചിലരെ

ടി.വിക്കാർ പിടിച്ചുകൊണ്ട് പോകും

ചിക്കൺ കടിച്ചുകൊണ്ടോ

ബിയർമുത്തിക്കൊണ്ടോയിരിക്കയായിരിക്കും

നാം

കൊമേർഷ്യൽ ബ്രേക്കിനു

ഇരുപുറവും

നാം വീരഗാഥകൾ

വരഞ്ഞിടും.

അപ്പോഴും

തെരുവിൽ

ശവങ്ങൾ കൂട്ടിയിട്ട്

തീയിടാൻ തുടങ്ങിയിട്ടുണ്ടാവില്ല.

7 comments:

അനില്‍ വേങ്കോട്‌ said...

ചാനലുകളിലെ രാഷ്ടീയ നിരീക്ഷകർക്കായി....

കുഞ്ഞന്‍ said...

മത്സരം മുറുകുമ്പോള്‍ എന്ത് പ്രതിബദ്ധത? എല്ലാവരും വിജ്ഞാന ഭണ്ഡാരങ്ങളാണ്.

കവിതയിലൂടെയുള്ള ആക്ഷേപം തറക്കേണ്ടടുത്ത് തറക്കട്ടെ..ചെറുതെങ്കിലും ഒത്തിരി വലിയ കവിത മാഷെ

പകല്‍കിനാവന്‍ | daYdreaMer said...

വിപ്ലവം ജയി___ക്കാതിരിക്കട്ടെ... !

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

ശവത്തേല്‍ ചവിട്ടി കൊടികളുമായി
സഖാക്കളുടെ ജാഥ നീങ്ങുന്നു.
ശവത്തേല്‍ ചവിട്ടി ടി.വി.ക്കാര്‍ പുറകേ ഓടുന്നു.
നമ്മള്‍ ബിയറിന്റേയും ചിക്കന്റേയും
സുഖകരമായ തടവില്‍.
ഒരു തീവ്രവാദി ആക്രമണമോ
മത സംഘട്ടനമോ ആയിരിക്കുമല്ലേ
ഇന്നത്തെ കാലത്തെ വിപ്ലവം?

അനില്‍ വേങ്കോട്‌ said...

എഴുത്തിലെ വികാരം വായനയിൽ പങ്കുവച്ച കുഞ്ഞനും
പകൽ കിനാവനും മോഹൻ പുത്തഞ്ചിറക്കും നന്ദി.

സജീവ് കടവനാട് said...

വിപ്ലവം ക്യാമറക്കണ്ണിലൂടെ, അപ്പോള്‍ പിന്നെ ഫ്രെയിമിലൊതുങ്ങും ശവഗന്ധം.

കാച്ചിക്കുറുക്കി കുറിക്കുകൊള്ളിക്കുന്നു. വിപ്ലവം ജയിക്കട്ടെ!

ഞാന്‍ ഇരിങ്ങല്‍ said...

കടലിന്‍ നിന്ന് ബക്കറ്റില്‍ വെള്ളം കോരുമ്പോള്‍
ബക്കറ്റില്‍ തിരകളുണ്ടാകുന്നേയില്ല
കരയില്‍ നിന്ന്
കമ്മ്യൂണിസത്തിന്‍റെ വിത്ത് നടുമ്പോള്‍
കൊമേഴ്സ്യല്‍ ബ്രേക്ക് പറഞ്ഞ്
ഗോര്‍ബച്ചേവുമാര്‍ ബീയര്‍ പാനം ചെയ്യുന്നു.
കുമ്പിള്‍ നീട്ടിയ കോരന്‍
കുരങ്ങനാവുകയും
കുരങ്ങന്‍ പിന്നെ വോട്ട് ചെയ്യാനായി
കഴുതയാവുകയും ചെയ്യുന്നു.
കഴുതകള്‍
ചിരിക്കാറില്ല
ചോദ്യം ചോദിക്കാറുമില്ല
അവര്‍ക്ക്
വോട്ട് ചെയ്യാനേ അറിയൂ..

ആനുകാലിക പ്രസക്തിയുള്ള കവിത. അഭിനന്ദങ്ങള്‍

സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍