വസന്തകാല നിറപ്പകര്‍ച്ച തരുന്ന ആഗസ്ററ് കേരളീയ സ്മൃതികളോടെ പതുക്കെ കടന്നുവരുന്നു. ഒരു പ്രവസിയെന്ന നിലയില്‍ എനിക്കു ഇവിടെ നഷ്ട്ടപെടുന്നവയില്‍ വളരെ ശക്തമായതൊന്നു ഈ വസന്തകാലമാണ് . ഗൃഹാതുരതയുയര്‍ത്തുന്ന ആ സുവര്‍ണ്ണക്കാലത്തിന്റെ ഓര്‍മ്മകള്‍ ഈ ആഗസ്ററും എന്നോട് പങ്കുവയ്ക്കുന്നു . അതോടൊപ്പം മറ്റൊന്ന്കൂടി ആഗസ്ററ് നമ്മെ ഓര്‍മിപ്പിക്കുന്നു . അത് ആണവോര്ജ്ജം മനുഷ്യകുലത്തീന് നല്കിയ കണ്ണീരിനെ കുറിച്ചും ഇനി നല്കും എന്നുപറയുന്ന രക്ഷയില്‍ അടങ്ങിയ ഉത്കണ്ഠയെക്കുറിച്ചുമാണ് .
1945 ആഗസ്ററ് 6നും 9നും ഹിരോഷിമയിലും നാഗസാകിയിലും ആറ്റംബോംബ് വര്‍ഷിച്ചതോടെ അറ്റൊമികോര്‍ജ്ജം സര്‍വ്വനാശത്തിനെറ വിത്താവുകയും അമേരിക്ക അതിന്‍റെ വിധിനടത്തുകാരനാവുകയും ചെയ്തു . അതിനുശേഷം ഇന്നേവരെ ആണവോര്ജ്ജവും അമേരിക്കയും തികഞ്ഞ സംശയത്തിന്‍െറ നിഴലില്‍ മാത്രമെ മനുഷ്യസ്നേഹികള്‍ നോക്കികണ്ടിട്ടുള്ളൂ .
ഈ ആഗസ്ററ് ഇന്ത്യ- അമേരിക്ക ആണവകരാറിനെകുറിച്ചുള്ള ചര്‍ച്ചകളാല്‍ മുഖരിതമാണ്. മനുഷ്യകുലത്തിനു പ്രയോജനമാവുന്ന വിധം ആണവോര്ജ്ജം ഉപയോഗിക്കുവാനുള്ള പഠനങ്ങള്‍ ലോകമെബാടും എന്നപോലെ ഇന്ത്യയിലും ശക്തമാണ്. തോറിയം പോലുള്ള മൂലകങ്ങളെ ആണവ ഇന്ധനങ്ങളക്കാനുള്ള ഗവേഷണങ്ങളില്‍ ഇന്ത്യന്‍ ശാസ്ത്രകാരന്‍മാര്‍ അവസാനവട്ട ശ്രമങ്ങള്‍ നടത്തുമ്പോഴാണ് കാലഹരണപെട്ട സംബുഷ്ഠയുറേനിയം പ്ലാന്ട്ടുകളെ വികസനത്തിന്റെ വെള്ളിവെളിച്ചം പോലെ അധികാരികള്‍ അവതരിപ്പിക്കുന്നത്. തീര്‍ച്ചയായും ഇതു ഇന്ത്യയിലെ സാധാരണജനങ്ങളുടെയോ നാടിന്‍റെയോ വികസനം ലക്‌ഷ്യം വച്ചുള്ളതല്ല. വന്‍കിട ഇന്ത്യന്‍ വ്യവസായികളുടെയും അമേരിക്കന്‍ സാബ്രാജിത്ത്വത്തിന്‍െറയും താത്പര്യങ്ങള്‍ ഈ കരാറിനുപുറകില്‍ ഒരുപോലെ പ്രവര്‍ത്തിക്കുന്നു. എണ്ണവില ക്രമാതീതമായി ഉയര്‍ന്നതോടെ ഇതര ഉര്‍ജ്ജസ്വ്രതസ്സുകളെകുറിച്ചു ലോകം ഗൌരവകരമായ ചിന്തയിലാണ്. ഈ അവസരത്തില്‍ കൂടുതല്‍ റിയാക്ട്ര്‍കള്‍ ഇന്ത്യയിലും വിദേശ രാജൃങ്ങളിലും വരാന്‍ സാധ്യത ഏറെയാണ്. ഇവിടെയെല്ലാം infrastracture സൌകര്യങ്ങള്‍ പ്രദാനം ചെയ്യാന്‍ ഇന്ത്യന്‍ വമ്പന്‍മാര്‍ക്ക് കഴിയും. പല കമ്പനികളും അത്തരത്തില്‍ നീങ്ങികഴിഞ്ഞു. ആണവറിയാക്ടര്‍ നിര്‍മ്മാണത്തിനു ചെലവഴിക്കുന്ന ഭീമായ തുക ഈ വിധത്തില്‍ തങ്ങളുടെ ചാക്കിലാക്കാനുള്ള തന്ത്രങ്ങളോടെയാണ് ഇവര്‍ നീങ്ങുന്നത്. ഇന്ത്യന്‍ പ്രോഫഷണലുകള്‍ ഇന്നു ലോക വിജ്ഞാന സമ്പത്തില്‍ മേല്‍കൈ നേടുന്നതില്‍ അമേരിക്കന്‍ സാമ്പ്രാജ്യതിനു കടുത്ത ഉത്കണ്ഠയുണ്ട്. അതിനാല്‍ നമ്മുടെ ശാസ്ത്റകാരന്മാരുടെ ഗവേഷണങളില്‍ കടന്നു കയറാന്‍ കിട്ടുന്ന സുവര്ണാവസരമായി ഈ കരാറിനെ അമേരിക്ക ഉപയോഗിക്കാതിരിക്കില്ല. പക്ഷെ രാജ്യവിരുദ്ധമായ കാര്യങള്‍ എത്രതന്നെ ഈ കരാറില്‍ ഉണ്ടെന്കിലും അത് നടപ്പിലാവും എന്ന് ഏതാണ്ട് ഉറപ്പായിരിക്കുന്നു. രാഷ്ട്രീയ രംഗത്തെയും വ്യവസായ രംഗത്തെയും ദാല്ലാള്‍മാര് ഇതിനായി രംഗത്തുണ്ട്. ഇന്ത്യന്‍ ജനാധിപധ്യം അതിന്‍റെ ചരിത്രത്തിലെ ഏറ്റവും ഹീനമായ കാലത്തെ നേരിടുകയന്നെന്നു ഈ ആഗസ്റ്റ് നമ്മെ ഓര്‍മിപ്പിക്കുന്നു. ഭാവനയുടെ അന്ത്യമെന്ന് അരുന്ധതി പറഞ്ഞതു എത്ര സത്യം.
No comments:
Post a Comment