24 ആഗെസ്റ്റ് 2008 : 10 .23 am
ജി മെയില്‍ ലോഗിന്‍ ചെയ്തു. ഇന്‍ ബോക്സിലെ തുറക്കാത്ത മെയില്കളിലേക്ക് കണ്ണ് വയ്ക്കുന്നതിനിടയില്‍ കൊണ്ടാക്ടില്‍ 'മുന്‍ജന്മം' പച്ച ലൈറ്റ് തെളിഞ്ഞു ഓണ്‍ ലൈനില്‍ നില്ക്കുന്നു. പെട്ടെന്ന് ഞാന്‍ ഒരു ഹി ടൈപ്പ് ചെയ്തു. നിമിഷങ്ങള്‍ക്കകം തിരിച്ചും ഒരു ഹി. മെയിലുകള്‍ ജ്ന്മാന്തരങ്ങകള്‍് ഞൊടിയിടയില്‍ പോയിവരുന്നതുകണ്ട് തെല്ലിട ഞാന്‍ മിഴിച്ചിരുന്നു. തുടര്‍ന്ന് വിശദാമ്ശങ്ങളിലേക്ക്, ലിംഗം, ജാതി, മതങ്ങള്‍, ജ്ന്മസ്ഥലം, പിടിച്ച്ചടക്കിയവയും പിടിവിട്ടുപോയവയും ഇങ്ങനെ പലതും. കൂടുതല്‍ മേഖലകളിലേക്ക് ചാറ്റ് മറിയവെ എന്‍റെ ചോദ്യം
"അങ്ങ് എങ്ങനെയാണു പുതിയകാലത്തെ നോക്കികാണുന്നത്? പഴയകാല കാഴ്ച്ചപാടില്‍്, ഒരു പോസ്റ്റ് മോഡേണ്‍ കാഴ്ചയല്ല എനിക്കാവശ്യാം".
ജണ്മകടംബകള്‍് അഴിഞ്ഞു വീഴുന്ന ഇരമ്പത്തോടെ മറുപടിയുടന്‍ വന്നു. 'നല്ല പ്രകാശ തരം ' എല്ലാം ഒറ്റനോട്ടത്തില്‍ കാണാവുന്ന തരത്തില്‍ വ്യക്തവും സ്പഷ്ടവും'. വേഗത കൂടിയ ഫ്രൈമുകള്‍ എന്‍റെ മുന്‍ കാഴ്ചകളുടെ മേല്‍ കൊളാഷ് തീര്‍ക്കുന്നു. സുഖദുഃഖങ്ങളുടെ പ്രളയം, ചന്തകളുടെ ഉദാരത, വെക്തിത്വങ്ങളിലെ കടുത്ത നിറങ്ങള്‍ ഒന്നും പഴയകാലത്തോട് തട്ടിചുനോക്കാവുന്നതല്ല. അത്രമേല്‍ വിപ്ലവകരം, മനോന്ജ്ഞം.
"സുഖിക്കുന്നുണ്ടല്ലേ ?" എന്‍റെ ചോദ്യം.
"തീര്‍ച്ചയായും . കാഴ്ചക്കാരന് പൂര്‍ണ്ണ സുഖം തരുന്ന ഒരു കാലം ഇതുപോലെ ചരിത്രത്തില്‍ ഒരിടത്തും ഞാന്‍ കണ്ടിട്ടില്ല. എത്ര തിളക്കമാണ് നിന്‍റെ ജീവിതം പോലും ഇവിടെനിന്നു നോക്കിക്കാണുമ്പോള്‍, കാവിമണ്ണു അഴിയാത്ത ഉരുപ്പടിപോലെ ഒരു പ്രദര്‍ശന വസ്തുവിന്‍റെ തിളക്കത്തിലും പുതുമയിലും." ഞാന്‍ എന്‍റെ കൈകളിലേക്ക് നോക്കി . പിച്ചിപൂവിന്റെ മൃദുലതയില്‍ അത് നിസ്സഹായമായി എന്നെ നോക്കി ചിരിക്കുന്നതായി തോന്നി. അല്‍പ്പനേരം കീ ബോര്‍ഡില്‍ വിരലോടിയില്ല. അതാ അവിടെനിന്നു വീണ്ടും " നീണ്ട ദൃശ്യങ്ങളില്‍ വളരെ ഇഴഞ്ഞു മുന്നേറുന്ന എന്‍റെ ഒരു പഴയകാല പ്രണയ ചിത്രം വിഡിയോ റെക്കോര്‍ഡ് ചെയ്തത് mp4 ലേക്ക് മാറ്റി ഇവിടെ അറ്റാച്ച് ചെയ്യുന്നു. സമയമുള്ളപ്പൊള്‍് കാണുക. അതിന്‍റെ പനോരമിക് വ്യൂ നിനക്ക് ചിലപ്പോള്‍ കൌതുകം തരും".
"ഇനിയെന്ന് കാണും" ഞാന്‍ തിരക്കി.
മുടങ്ങാതെ മെയില്‍ ചെയ്യുക. ആത്മാവിന്‍റെ സ്റ്റോറേജ് കപ്പാസിറ്റി ഗൂഗിള്‍ ഈയിടെ വര്‍ധിപ്പിച്ചു.
എത്ര വേണമെങ്കിലും ഇപ്പോള്‍ ഡിലീറ്റ് ചെയ്യാതെ സുക്ഷിച്ചുവെക്കാം. വീണ്ടും കാണാം. ബൈ
സൈന്‍ ഔട്ട് 11.27 am